വാര്‍ത്താ വിവരണം
ജെ സി എെ സോണ്‍ ഓഫീസർസ് ട്രെയിനിങ് സെമിനാർ നടത്തി.
18 December 2017
Reporter: shanil Cheruthazham
കണ്ണൂര്‍: ജെ സി എെ ഭാരവാഹികൾക്കുള്ള ട്രെയിനിങ് സെമിനാർഡിസംബർ 16 ,17 ശനി, ഞായർ ദിവസങ്ങളിലായി പൈതൽ പാരഡൈസ് റിസോർട്ടിൽ നടന്നു . ട്രൈനിങ്ങിന്റെ ആദ്യ ദിനത്തിൽ 2018 പ്ലാൻ ഓഫ് ആക്ഷൻ മുൻ ദേശിയ ഉപാദ്യക്ഷൻ ജോമി ജോസഫ് , മുൻ പ്രസിഡണ്ട് ദിലീപ് ടി ജോസഫും നേതൃത്വം നൽകി. രണ്ടാം ദിനം ഞായറാഴ്ച രാവിലെ 7. 30 നു മുൻ ദേശീയ ഉപാദ്യക്ഷൻ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ സോൺ ഓഫീസർ മോട്ടിവേഷൻ ക്ലാസ്സോടെ ആരംഭിച്ചു. സോൺ ഡയറക്ടർ മാനേജ്മന്റ് ചെയർമാനായ ചടങ്ങിൽ മേഖല 19 പ്രസിഡണ്ട് കെ വി സുധീഷ് ഉൽഘാടനം നിർവഹിച്ചു . സോൺ സെക്രട്ടറി നാസർ നരിപ്പറ്റ നന്ദി അറിയിച്ചു.
loading...